പയ്യന്നൂർ : പയ്യന്നൂർ ഫയർ സ്റ്റേഷൻ എക്സൈസ് ഓഫീസർമാർക്കായി ഒരു സമ്പൂർണ സുരക്ഷാ പരിശീലന ക്ലാസ് നൽകി. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എൻ.മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ റേഞ്ച് എക്സൈസ് വകുപ്പിനായി അഗ്നി സുരക്ഷയും പ്രഥമശുശ്രൂഷാ ക്ലാസും നൽകി.അടിസ്ഥാന അഗ്നി പ്രതിരോധ രീതി മുതൽ അടിയന്തരമായി നടത്തേണ്ട രക്ഷാ പ്രവർത്തനങ്ങളെ കുറിച്ച് വരെ ക്ലാസിൽ വിശദീകരിച്ചു.അഗ്നി പ്രതിരോധ അടിസ്ഥാനകാര്യങ്ങൾ, അപകടങ്ങൾ എങ്ങനെ കണ്ടെത്താം, എക്സ്റ്റിംഗുഷറുകൾ ഉപയോഗിക്കേണ്ടുന്ന വിധം, അപകട സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യഗത എന്നിവയെ കുറച്ചു വിശദമായി ക്ലാസിൽ വിവരിച്ചു നൽകി.കൂടാതെ പൊള്ളലേറ്റതിന് നൽകേണ്ട പ്രഥമശുശ്രൂഷ, ജല അപകട രക്ഷാപ്രവർത്തനം, സി പി ആർ,നെഞ്ച് കംപ്രഷനുകൾ നൽകേണ്ടതിന്റെ ആവശ്യഗത, ആംബുലൻസ് വരുന്നതിന് മുമ്പുള്ള അടിയന്തര ഘട്ടങ്ങളിൽ സമയങ്ങളിൽ നൽകേണ്ട പ്രഥമ ചികിത്സ, വാഹന അപകട സമയത്ത് പാലിക്കേണ്ട മുൻകരുതലുകൾ, അടിസ്ഥാന ട്രോമ കെയർ തുടങ്ങിയവയെ കുറിച്ചും വിശദീകരിച്ചു.എക്സൈസ് ഇൻസ്പെക്ടർ കെ ദിനേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി കെ വിനോദ്, പ്രകാശൻ,കമലക്ഷൻ, സിവിൽ ഡിഫൻസ് വളണ്ടിയർ സി കെ സിദ്ധാർത്ഥ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Firestationeccice














_(17).jpeg)

.jpeg)




















