ശബരിമല സ്വർണ്ണക്കൊള്ള: ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റ്; പ്രതികരണവുമായി പി ജയരാജൻ

ശബരിമല സ്വർണ്ണക്കൊള്ള: ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റ്; പ്രതികരണവുമായി പി ജയരാജൻ
Nov 21, 2025 02:50 PM | By Remya Raveendran

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി ജയരാജൻ. പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും പി ജയരാജൻ പറയുന്നു.

പി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

പദ്മകുമാറിന്റെ അറസ്റ്റും വസ്തുതയുംശബരിമല സ്വർണ്ണക്കേസിനും രണ്ട് ഭാഗങ്ങൾ ഉണ്ട്.സ്വർണ്ണം പൂശി നൽകാമെന്ന് ഏറ്റ് സ്പോൺസറെ പോലെ വന്ന് സ്വർണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും.സ്വർണ്ണം പൂശാൻ വിട്ടു നൽകുമ്പോൾ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയഉദ്യോഗസ്ഥ / ഭരണവിഭാഗം.സ്വർണ്ണം വിട്ടുനൽകുമ്പോഴും , ഫയലുകളിൽ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.ഇവരെ നയിക്കുന്നതിൽ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാ ലാണ് പദ്മകുമാറിൻ്റെ അറസ്റ്റ് നടന്നിരിക്കുന്നത്.ഫയലിൽ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥർ രേഖപ്പെടുത്തിയത് ‘കറക്റ്റ്’ ചെയ്യുന്ന തിൽ പഴയ ദേവസ്വം ബോർഡ് പ്രസിഡൻ്റിനും , പഴയ ദേവസ്വം കമ്മീഷണർക്കും വീഴ്ച്ച പറ്റി.ഇത് മോഷണത്തിലേക്ക് നയിച്ചു.ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ ‘അവധാനത ഇല്ലായ്മ’നീതികരിക്കാൻ കഴിയുന്നതല്ല.അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ എത്ര വലിയ ഉന്നതൻ ആണെങ്കിലും പിടിക്കപ്പെടും എന്ന് സർക്കാർ പറഞ്ഞിരുന്നു.ഒരാളെയും സംരക്ഷിക്കില്ല എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും.

Pjayarajan

Next TV

Related Stories
കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും അനുമോദിച്ചു

Nov 21, 2025 02:57 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും അനുമോദിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും...

Read More >>
പയ്യന്നൂർ ഫയർ സ്റ്റേഷൻ എക്സൈസ് ഓഫീസർമാർക്കായി സമ്പൂർണ സുരക്ഷാ പരിശീലന ക്ലാസ് നൽകി

Nov 21, 2025 02:41 PM

പയ്യന്നൂർ ഫയർ സ്റ്റേഷൻ എക്സൈസ് ഓഫീസർമാർക്കായി സമ്പൂർണ സുരക്ഷാ പരിശീലന ക്ലാസ് നൽകി

പയ്യന്നൂർ ഫയർ സ്റ്റേഷൻ എക്സൈസ് ഓഫീസർമാർക്കായി സമ്പൂർണ സുരക്ഷാ പരിശീലന ക്ലാസ്...

Read More >>
കോർപറേഷനിൽ 12 ഡിവിഷനുകളിൽ മൽസരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി കെ രാഗേഷ്

Nov 21, 2025 02:31 PM

കോർപറേഷനിൽ 12 ഡിവിഷനുകളിൽ മൽസരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി കെ രാഗേഷ്

കോർപറേഷനിൽ 12 ഡിവിഷനുകളിൽ മൽസരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി കെ...

Read More >>
എം ആര്‍ അജിത് കുമാറിന് ആശ്വാസം; ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Nov 21, 2025 02:23 PM

എം ആര്‍ അജിത് കുമാറിന് ആശ്വാസം; ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എം ആര്‍ അജിത് കുമാറിന് ആശ്വാസം; ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി...

Read More >>
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 22ന് നടക്കും

Nov 21, 2025 02:10 PM

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 22ന് നടക്കും

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 22ന്...

Read More >>
വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

Nov 21, 2025 02:02 PM

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍...

Read More >>
Top Stories

News Roundup