കൊട്ടിയൂർ: എൻ എസ് എസ് കെ യു പി സ്കൂളിനെ ഉപജില്ലാ കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പ് നേട്ടത്തിലേക്ക് ഉയർത്തിയ വിദ്യാർത്ഥികളെയും ശാസ്ത്രമേള വിജയികളെയും അനുമോദിക്കുന്ന ചടങ്ങ് പിടിഎ ജനറൽ ബോഡി യോഗത്തിൽ നടന്നു. വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടങ്ങളെന്ന് യോഗം വിലയിരുത്തി. പി.ടി.എ പ്രസിഡൻ്റ് ബിനോയ് കുമ്പുക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിൻ്റെ വളർച്ചയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുത്തി. പ്രധാനാധ്യാപിക സുമിത ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്, കവി ,ചിത്രകാരൻ , സിനിമാഗാനരചയിതാവ് ശില്പി എന്നീ നിലകളിൽ പ്രശസ്തനായ അനിൽ പുനർജനി മുഖ്യാതിഥിയായിരുന്നു. സ്കൂളിൻ്റെ കലാശാസ്ത്രപരമായ മുന്നേറ്റത്തിന് ഈ വിജയം പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. മദർ പി.ടി.എ പ്രസിഡൻ്റ് ജയ ബിജു , സ്കൂൾ ലീഡർ അനൽജൂഡ്ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി സി കെ അജ്ഞു നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ അംഗീകാരം സ്കൂളിൻ്റെ അക്കാദമിക് മികവിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും ലഭിച്ച ഒരു അംഗീകാരമായി കണക്കാക്കുന്നു.
Nsskupschool
















_(17).jpeg)




















