പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
Nov 24, 2025 05:42 AM | By sukanya

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്‌റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.

അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ 3 അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.



Applynow

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

Nov 24, 2025 05:33 AM

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ...

Read More >>
കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു.

Nov 23, 2025 08:17 PM

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു.

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി സതീശൻ

Nov 23, 2025 07:28 PM

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം: വി ഡി...

Read More >>
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും

Nov 23, 2025 05:22 PM

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന്...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്  സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

Nov 23, 2025 04:39 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന് സൂചന

Nov 23, 2025 03:48 PM

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന് സൂചന

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന്...

Read More >>
Top Stories










Entertainment News