തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു
Nov 24, 2025 08:34 AM | By sukanya

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് (SNDP) “കുട” (Umbrella), കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.

ഈ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (‘De-listed Political Parties’) പട്ടികയിൽ ഉൾപ്പെട്ടതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പാർട്ടി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഈ രാഷ്ട്രീയപാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി ഈ പാർട്ടികളെ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (‘De-listed Political Parties’) പട്ടികയിൽ നിന്നും തൽക്കാലികമായി മാറ്റി ഉത്തരവായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് മത്സരിക്കാം എന്നും അവർക്ക് ചിഹ്നം അനുവദിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെ തുടർന്നാണ് പാർട്ടികളുടെ അപേക്ഷ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചിഹ്നം സംബന്ധിച്ച വിജ്ഞാപനത്തിലെ നാലാം പട്ടികയിലെ ചിഹ്നം മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചത്.

ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അതേ ചിഹ്നം (പുസ്തകം) അനുവദിച്ചിട്ടുണ്ട്.

Election

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും

Nov 24, 2025 09:10 AM

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ...

Read More >>
പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

Nov 24, 2025 09:05 AM

പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Nov 24, 2025 09:02 AM

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ...

Read More >>
കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Nov 24, 2025 08:43 AM

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്...

Read More >>
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

Nov 24, 2025 05:42 AM

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

പോസ്റ്റൽ ബാലറ്റിന്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

Nov 24, 2025 05:33 AM

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ...

Read More >>
Top Stories

News Roundup

Entertainment News