കേളകം: കേളകം വീണ്ടും ശലഭനിരീക്ഷണത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നു. അപൂർവമായി കണ്ടുവരാറുള്ള നാട്ടുമയൂരി ശലഭത്തെയാണ് ശാന്തിഗിരി തെരുവമുറി ലിജോയുടെ വീട്ടു പരിസരത്തു കണ്ടെത്തിയത്.
കേളകം ശലഭ ഗ്രാമം കൂട്ടായ്മയിൽ അങ്കമായ ലിജോയാണ് ചിത്രങ്ങൾ പകർത്തിയത്. കണ്ണൂർ ജില്ലയിൽ ഇത് ആദ്യമായാണ് നാട്ടു മയൂരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.വരി മരം (Chloroxylon swietenia) ആണ് ഇതിന്റെ ലാർവ ഭക്ഷണ സസ്യം.
ഇന്ത്യയിൽ ആദ്യമായി "ഓക്കില" എന്ന പേരിൽ ശലഭ പഠനഗ്രന്ഥം പ്രസിദ്ധികരിച്ചത് വഴി കേളകം പഞ്ചായത്ത് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം തന്നെ ചെമ്പോട്ട് നീലി ( redspot ), ഒറ്റവരയൻ സെർജന്റ് ( staff sergeant ) തുടങ്ങിയ ശലഭങ്ങളെയും കൂട്ടിച്ചേർത്ത് പഞ്ചായത്തിലെ ശലഭ നിരീക്ഷണ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.
Kelakam



.jpeg)






.jpeg)


.jpeg)




















