കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഡോ. ആഷിതാ അനന്തൻ. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട മാനന്തേരി വണ്ണാത്തിമൂല സ്വദേശി. കോൺഗ്രസ് കുടുംബത്തിൽപ്പെട്ട സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തക കോൺഗ്രസ് വാർഡ് പ്രസിഡൻ്റും മഹിളാ കോൺഗ്രസ് നേതാവുമായ രതി.വി. ഞാലിലിൻ്റെയും എം. അനന്തൻ്റെ യും മകളാണ്.
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിൻ്റെ ആവേശത്തിൽ തന്നെയാണ് മത്സരത്തിനെത്തുന്നതെന്ന് അഷിത പറഞ്ഞു . ആയുർവേദ ഡോക്ടർ എന്ന നിലയിൽ മാത്രമല്ല പൊതു പ്രവർത്തക എന്ന നിലയിൽ ആരോഗ്യരംഗത്ത് പറ്റാവുന്ന സേവനങ്ങൾ ചെയ്യുന്നുണ്ട്. സ്കൂൾ പഠന കാലത്ത് പോലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി വീടു കയറി നടത്തിയ പ്രചരണത്തിൻ്റെ അനുഭവം വെച്ചു കൊണ്ട് തന്നെയാണ് ജനങ്ങളെ സമീപിക്കുന്നത് എന്ന് ആഷിത പറയുന്നു. കോളയാട്ഡിവിഷനിലെ വോട്ടർമാർ രാഷ്ട്രീയ ഭേദമന്യേ തനിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡോ. ആഷിത.
Kannur

_(17).jpeg)

.jpeg)



_(17).jpeg)


.jpeg)




.jpeg)





















