തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും, ഇരയായ പെൺകുട്ടികളെ നേരിൽ കണ്ടു വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്ന സംശയം ജനങ്ങളിൽ നിന്ന് നീക്കണമെന്നും സജന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നൽകിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിൽ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന പുതിയ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ രാഹിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിയില്‍ രണ്ടു ചേരി ശക്തമായിരിക്കയാണ്.
Rahulmangootathil

















.jpeg)



















