കോഴിക്കോട് : മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഡ്രൈവറുടെ അഭ്യാസം. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വന്നിട്ടും ഒരു നടപടിയും ബസുടമ സ്വീകരിച്ചിട്ടില്ല .കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ച ഭാരതി ട്രാവൽസിന്റെ ബസിലാണ് സംഭവം.ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നെന്ന് യാത്രക്കാർക്ക് വ്യക്തമായത്.
യാത്രക്കാർ ദൃശ്യങ്ങൾ പകർത്തിയപ്പോൾ വാഹനം ഇടിപ്പിച്ച് എല്ലാവരെയും കൊല്ലുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തി.ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം യാത്രക്കാർ പുറത്ത് വിട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Kozhikkodechennai




































