പേരാവൂർ: ഈ വർഷത്തെ 'പേരാവൂർ പ്രീമിയർ ലീഗ്' ക്രിക്കറ്റ് മത്സരങ്ങൾ നവംബർ 29, 30 (ശനി, ഞായർ) തിയ്യതികളിലായി നടക്കും. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, വയനാട്, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് നടക്കുക. പേരാവൂർ ക്രിക്കറ്റ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാച്ചുകളിൽ വിവിധ ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് പങ്കെടുക്കുന്നത്. എഴുപതിനായിരം രൂപ ക്യാഷ് പ്രൈസാണ് ഒന്നാം സമ്മാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത്. മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പേരാവൂർ പ്രീമിയർ ലീഗ് സംഘാടകർ അറിയിച്ചു.
peravoor premier league




































