മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്
Dec 1, 2025 10:21 AM | By sukanya

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ഇഡി റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും.

മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും എന്നതാണ് പ്രത്യേകത. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും ഇതിനെ കിഫ്‌ബിക്ക് നിയമപരമായി ചോദ്യം ചെയ്യാനാവും. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നാണ് സമിതി പരിശോധിക്കുക. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.



Masala bond deal: ED notice to Chief Minister and Thomas Isaac

Next TV

Related Stories
ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം

Dec 1, 2025 10:58 AM

ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം

ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന്...

Read More >>
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

Dec 1, 2025 09:41 AM

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10...

Read More >>
കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

Dec 1, 2025 08:35 AM

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ,...

Read More >>
വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

Dec 1, 2025 06:45 AM

വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും...

Read More >>
മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് സമാപിച്ചു

Dec 1, 2025 05:31 AM

മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് സമാപിച്ചു

മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ്...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ അറസ്റ്റിൽ

Dec 1, 2025 05:19 AM

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ അറസ്റ്റിൽ

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ...

Read More >>
Top Stories










News Roundup