ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം

ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം
Dec 1, 2025 10:58 AM | By sukanya

ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത് - ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. കേരളത്തില്‍ ക്രൈസ്തവ ജനത ഡിസംബര്‍ ഒന്നിന് ഇരുപത്തഞ്ച് നോമ്പ് ആരംഭിച്ചു.

നേറ്റിവിറ്റി നോമ്പ് അല്ലെങ്കില്‍ സെന്‍റ് ഫിലിപ്സ് നോമ്പ് എന്നറിയപ്പെടുന്ന ക്രിസ്മസ് നോമ്പാചരണം യൂറോപ്യന്‍ സഭകളിലെ അഡ്‌വെന്‍റിന് സമാനമാണ്. എന്നാല്‍ ബള്‍ഗേറിയ,റഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ ഇത് നാല്‍പ്പത് നോമ്പായാണ് ആചരിക്കാറുള്ളത്.

1166 ലാണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാര്‍ത്രിയാക്കീസ് ക്രിസ്മസ് പൂര്‍വ്വ വ്രതം 40 ദിവസമായി പ്രഖ്യാപിച്ചത്. എ.ഡി.350 മുതല്‍ തന്നെ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശുദ്ധ നേറ്റിവിറ്റി തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയിരുന്നു.

സാധാരണയായി അഞ്ച് തരത്തിലുള്ള വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്. ഏറ്റവും തീവ്രമായ വ്രതാനുഷ്ഠാനത്തില്‍ ഭക്‍ഷ്യ വസ്തുക്കള്‍ എല്ലാം ഉപേക്ഷിക്കുന്നു. അടുത്ത തീവ്രത കുറഞ്ഞ വ്രതാനുഷ്ഠാനം ഉണക്ക ആഹാരം മാത്രം കഴിച്ചുകൊണ്ടുള്ളതാണ്.

എണ്ണയില്ലാത്ത ചൂട് ആഹാരം കഴിക്കുക, സസ്യ എണ്ണ മാത്രം ഉപയോഗിച്ചുള്ള ചൂട് ആഹാരം മാത്രം കഴിക്കുക, മത്സ്യം മാത്രം കഴിക്കുക എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. മീന്‍ മാത്രം കഴിക്കുമ്പോള്‍ സസ്യ എണ്ണയില്‍ ചൂടാക്കിയ ആഹാരവും കഴിക്കാവുന്നതാണ്.

തീവ്രത കൂട്ടുന്നതോടെ വ്രതാനുഷ്ഠാനത്തിന് ശക്തിയുണ്ടാവുമെന്നും അനുഗ്രഹം വര്‍ദ്ധിക്കുമെന്നുമാണ് വിശ്വാസം. വ്രതത്തോടൊപ്പം പ്രാര്‍ത്ഥന, തപം, ദോഷങ്ങള്‍ ഇല്ലാതാക്കല്‍, ക്ഷമിക്കല്‍, ദുഷ് പ്രവൃത്തികളില്‍ നിന്നും രതികാമനകളില്‍ നിന്നും വിട്ടുനില്‍ക്കല്‍, ഭാര്യാ ഭര്‍തൃ ബന്ധം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കല്‍, വിനോദങ്ങള്‍, ടി.വി പരിപാടികള്‍ എന്നിവയില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കല്‍ ഉദ്ദേശിക്കുന്നുണ്ട്.

കേരളത്തില്‍ ഹിന്ദുക്കള്‍ വൃശ്ചികം ഒന്നു മുതല്‍ ആചരിക്കുന്ന മണ്ഡലകാലത്തിനു സമാനമാണ് ലോകത്ത് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്‍റെ പിറവി ദിനത്തിനു മുന്നോടിയായി ആചരിക്കുന്ന ഈ വ്രതാനുഷ്ടാനം.

യേശുക്രിസ്തുവിനെ വരവേല്‍ക്കാനും അതിനായി ശാരീരികവും മാനസികവുമായി ഒരുങ്ങാനുമാണ് ഈ വ്രതാചരണം. ആഹാര നിയന്ത്രണം മാത്രമല്ല ആത്മനിയന്ത്രണം കൂടി ലക്‍ഷ്യമാക്കുന്നുണ്ട്. മത്സ്യ മാംസാദികള്‍, പാല്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണ, വൈന്‍ എന്നിവ ഒഴിവാക്കണം. ഈ കാലഘട്ടത്തില്‍ വിവാഹം പാടില്ലെന്നും നിഷ്കര്‍ഷയുണ്ട്.



The twenty-five-day fast begins today

Next TV

Related Stories
മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Dec 1, 2025 11:38 AM

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച...

Read More >>
എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം സംഘടിപ്പിച്ചു

Dec 1, 2025 11:17 AM

എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം സംഘടിപ്പിച്ചു

എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം...

Read More >>
മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

Dec 1, 2025 10:21 AM

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി...

Read More >>
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

Dec 1, 2025 09:41 AM

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10...

Read More >>
കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

Dec 1, 2025 08:35 AM

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ,...

Read More >>
വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

Dec 1, 2025 06:45 AM

വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

വയനാട് ഫ്ളവർ ഷോ ഇന്ന്‌ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും...

Read More >>
Top Stories










News Roundup