കേളകം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേളകം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്‌ഡിപിഐ സ്ഥാനർത്ഥികളുടെ പ്രചരണത്തിന്റെ ഭാഗമായി അടക്കാത്തോട്ടിൽ കുടുംബയോഗം സംഘടിപ്പിച്ചു. അഞ്ചാം വാർഡായ നാരങ്ങത്തട്ടിൽ നടന്ന കുടുംബയോഗം എസ്‌ഡിപിഐ പേരാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി ഷമീർ മുരിങ്ങോടി ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളായി മാറി മാറി ഭരിച്ച ഇരു മുന്നണികളും അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിൽ പരാചയമാണെന്നും അഴിമതിയില്ലാത്തതും പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട അവകാശങ്ങൾ ഏറ്റവും അർഹരിലേക്ക് എത്തിക്കുന്നതിനും വാർഡിന്റെ വികസന മുരടിപ്പ് മാറ്റുന്നതിനും
അഞ്ച്, ഏഴ് വാർഡുകളിൽ നിന്നും ജനവിധി തേടുന്ന എസ്‌ഡിപിഐ സ്ഥനാർത്ഥികളുടെ വിജയത്തിനായി ഒരേ മനസ്സോടെ പൊതുജനങ്ങളിലക്ക് ഇറങ്ങിച്ചെല്ലണമെ ണെന്നും ഷമീർ മുരിങ്ങോടി അഭ്യർത്ഥിച്ചു. സ്ഥാനാർത്തികളായി
നാരങ്ങത്തട്ട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന താജുദ്ദീൻ എൻ.എ, അടക്കാത്തോട് 7ാം വാർഡിൽ നിന്നും ജനവിധി തേടുന്ന അലിക്കുട്ടി പി.എസ് പുതുപ്പറമ്പിൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഷാനവാസ് കാവുങ്കൽ, കൺവീനർ ഷരീഫ് കൊച്ചുപറമ്പിൽ സംസാരിച്ചു. എസ്‌ഡിപിഐ കേളകം പഞ്ചായത്ത് സെക്രട്ടറി ഷാജഹാൻ കാലായിൽ, ജോ: സെക്രട്ടറി സലീം തയ്യിൽ, ട്രഷറർ ഷമീർ തുണ്ടിയിൽ, വിമൻ ഇന്ത്യ മൂവ്മെന്റ് ബ്രാഞ്ച് സെക്രട്ടറി അൻസൽന ജലീൽ, ജുമൈല അലിക്കുട്ടി, ഷാഹിർ പി. എസ്, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Kelakam






.jpeg)





.jpeg)






















