‘രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ല’; അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് സണ്ണി ജോസഫ്

‘രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ല’; അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് സണ്ണി ജോസഫ്
Dec 1, 2025 02:08 PM | By Remya Raveendran

തിരുവനന്തപുരം:  ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. രാഹുലിനെക്കാൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.

സ്വർണ്ണക്കൊള്ളയിലും സണ്ണി ജോസഫ് പ്രതികരിച്ചു. സ്വർണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കാൻ സിപിഐഎം നേതാക്കാൾ ശ്രമിക്കുന്നുവെന്ന് അദേഹം ആരോപിച്ചു. എം വി ഗോവിന്ദൻ പ്രതികളെ വെള്ളപൂശുന്നു. പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ ഭാഗമായെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് എതിരെയുള്ള അന്വേഷണം വഴിത്തിരിച്ച വിടാനാണ് നീക്കമെന്നും അദേഹം കൂട്ടിച്ചേർത്തു.

Sannyjoseph

Next TV

Related Stories
കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസ്: തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി സതീശന്‍

Dec 1, 2025 03:16 PM

കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസ്: തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി സതീശന്‍

കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസ്: തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി...

Read More >>
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം

Dec 1, 2025 03:14 PM

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി...

Read More >>
അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

Dec 1, 2025 02:39 PM

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

Read More >>
സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

Dec 1, 2025 02:27 PM

സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വീഡിയോ ചെയ്യും; കുറ്റകൃത്യം ആവർത്തിക്കുമെന്ന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

Dec 1, 2025 02:15 PM

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വീഡിയോ ചെയ്യും; കുറ്റകൃത്യം ആവർത്തിക്കുമെന്ന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വീഡിയോ ചെയ്യും; കുറ്റകൃത്യം ആവർത്തിക്കുമെന്ന് ആഹ്വാനം ചെയ്ത് രാഹുൽ...

Read More >>
സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

Dec 1, 2025 01:55 PM

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ്...

Read More >>
Top Stories

News Roundup