തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണപ്പാളിക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപളളിക്ക് അടുത്ത ബന്ധമാണുളളതെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപളളിക്ക് അറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്.
പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്. ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഇനി ചോദ്യംചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രിയായ കടകംപളളി സുരേന്ദ്രനെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. കേസില്‍ കടകംപളളിക്ക് പങ്കുണ്ടെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും കടകംപളളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊള്ള നടന്നതെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നതെന്നും ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇതെല്ലാം എവിടെയെത്തുമായിരുന്നുവെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് കടകംപളളി സുരേന്ദ്രൻ മാനനഷ്ടക്കേസ് കൊടുത്തത്.
Vdsatheesan















_(17).jpeg)






















