അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ഒരുക്കം - 2 K 25 പ്രാദേശിക പിടി എ സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തി അവരെ സമഗ്ര വികസനത്തിനായി ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി അധ്യാപക രക്ഷാകർത്യ വിദ്യാർത്ഥി പ്രാദേശിക സംഗമങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ നേതൃത്വം വഹിച്ച് പി.ടി.എ യുടെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ ഒത്തു കൂടി വ്യത്യസ്ത പരിപാടികളോടെ സംഗമം നടത്തി. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓരോ മീറ്റിംഗിലും സൈബർ കുറ്റങ്ങളും വിദ്യാർഥികളും , മൊബൈൽ ഫോൺ ഉപയോഗം, ലഹരി വിമുക്ത നവകേരളം, പുതിയ പഠന തന്ത്രങ്ങൾ , രോഗപ്രതിരോധ മാർഗ്ഗങ്ങൾ, ഡിസാസ്റ്റർ മാനേജ് മെന്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേളകം അസി. സബ്ബ് ഇൻസ്പെക്ടർ സിജു ജോണി , പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസൻ , കേളകം ഹെൽത്ത് ഇൻസ്പെക്ടർ ബി. അഭിലാൽ, പേരാവൂർ ഫയർ & റെസ്ക്യു ഓഫീസർ പ്രിയേഷ് സോൾവിൻ , സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത്, ഫാദർ നിധിൻ പാലക്കാട്ട് , ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു എ.കെ എന്നിവർ കുട്ടികളുമായി സംവദിച്ചു. രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തെക്കുറിച്ച് റിജോയ് എം എം , സോളി ജോസഫ് , ജോഷി ജോസഫ് , ജസീന്ത കെ വി , ജോസ് ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ,
പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ബാബു പയ്യമ്പള്ളിൽ ,സി. ജിഷ സി എം സി , മഞ്ജുള എ, സാന്ദ്ര കെ.വി ,സുജ പി ഡി , ഡിലീന ഡിൽസൻ ,മാത്യു സി ജെ , ബിജു പി എം, സിബി സെബാസ്റ്റ്യൻ, അനിറ്റ് ഷാജി എന്നിവർ നേതൃത്വം വഹിച്ചു.
Adakkathodestjosephshs





































