ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് കാരൻ ആണെന്ന് വിധി വന്നില്ല. എന്നിട്ടും കോൺഗ്രസ് നടപടി എടുത്തു. രണ്ട് ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ ജയിലിൽ പോയിട്ട് സിപിഐഎം എന്ത് നടപടി എടുത്തു.
മുകേഷിൻ്റെ കാര്യത്തിൽ എന്ത് നടപടി എടുത്തു. കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുന്നവർ ശബരിമല വിഷയത്തിൽ ചോദ്യം ചോദിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അതേസമയം ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം.
കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍.
Chandiumman





































