താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ
Dec 5, 2025 02:55 PM | By Remya Raveendran

കോഴിക്കോട് : താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം.

ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിന്റെ ഭാഗമായാണ് താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.

ലോറികളില്‍ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ്‌കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികള്‍ക്കായി മാറ്റിയിടും.മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം. ചുരത്തിലെ നവീകരണത്തിന് കരാറേറ്റെടുത്ത ഡല്‍ഹി ആസ്ഥാനമായുള്ള ചൗധരി കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതര്‍, റോഡ് പ്രവൃത്തിക്കു മുന്നോടിയായി താമരശേരി ചുരത്തില്‍നിന്ന് ഇതിനകം ആകെ മുറിച്ചത് 140 മരങ്ങളാണ്.

അതേസമയം, മരം ലോറിയില്‍ കയറ്റി കൊണ്ടിരിക്കെ ചുരത്തില്‍ ക്രെയിന്‍ മറിഞ്ഞു. എട്ടാം വളവിലാണ് അപകടം. ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് നിസാര പരുക്കേറ്റു.

Thamarasserychuram

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിൽ 'ഒരുക്കം - 2 K25' പ്രാദേശിക പിടി എ സംഘടിപ്പിച്ചു

Dec 5, 2025 03:27 PM

അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിൽ 'ഒരുക്കം - 2 K25' പ്രാദേശിക പിടി എ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിൽ 'ഒരുക്കം - 2 K25' പ്രാദേശിക പിടി എ...

Read More >>
തിരുവനന്തപുരത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Dec 5, 2025 03:08 PM

തിരുവനന്തപുരത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികന്...

Read More >>
മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി ഉമ്മൻ

Dec 5, 2025 02:38 PM

മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി ഉമ്മൻ

മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി...

Read More >>
‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി

Dec 5, 2025 02:29 PM

‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി

‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

Dec 5, 2025 02:16 PM

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന...

Read More >>
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

Dec 5, 2025 02:04 PM

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13...

Read More >>
Top Stories

Entertainment News