യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
Dec 10, 2025 08:11 AM | By sukanya

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ യാത്രാ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് രാത്രി ഏഴുമണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന പാക്കേജില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 15 ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. ഒരാള്‍ക്ക് 4650 രൂപ വരുന്ന പാക്കേജില്‍ ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടുന്നു.

ഡിസംബര്‍ 12ന് പുറപ്പെടുന്ന കൊല്ലൂര്‍ മൂകാംബിക തീര്‍ഥാടന യാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. മുരുഡേശ്വര്‍, കുടജാദ്രി എന്നിവ ദര്‍ശിച്ച് 14 ന് രാത്രി എട്ട് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് പാക്കേജ്.

പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിക്കുന്ന സൈലന്റ് വാലി വിനോദയാത്രയിൽ സൈലന്റ് വാലി ട്രക്കിംഗ്, അട്ടപ്പാടി, ഓക്സിവാലി റിസോര്‍ട്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 12 ന് രാത്രി 10 മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 14 ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം.രണ്ടാം ശനിയാഴ്ചയോടനുബന്ധിച്ച് നിലമ്പൂരിലേക്കും വയനാടിലേക്കും എല്ലാ യൂണിറ്റുകളില്‍ നിന്നും യാത്രകള്‍സംഘടിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും കണ്ണൂര്‍: 9497007857, പയ്യന്നൂര്‍: 9495403062, 9745534123, തലശ്ശേരി: 9497879962 നമ്പറുകളില്‍ ബന്ധപ്പെടാം.

ksrtc

Next TV

Related Stories
എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം: പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു

Dec 10, 2025 09:18 AM

എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം: പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു

എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം: പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

Dec 10, 2025 09:12 AM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവികൾ

Dec 10, 2025 08:57 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവികൾ

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ്...

Read More >>
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

Dec 10, 2025 08:14 AM

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

Read More >>
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍

Dec 10, 2025 07:55 AM

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ച...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം  ആവേശത്തിരയിളക്കി മുന്നണികൾ; കരുത്ത് തെളിയിച്ച്  കൊട്ടിക്കലാശം

Dec 10, 2025 07:15 AM

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആവേശത്തിരയിളക്കി മുന്നണികൾ; കരുത്ത് തെളിയിച്ച് കൊട്ടിക്കലാശം

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആവേശത്തിരയിളക്കി മുന്നണികൾ; കരുത്ത് തെളിയിച്ച് ...

Read More >>
Top Stories

News Roundup