ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുമാസത്തോളം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച്ച വൈകീട്ട് ആറിന് തിരശീല വീണതോടെ സ്ഥാനാർഥികളും പ്രവർത്തകരും മുന്നിൽ പോളിംങ്ങിന് മുൻമ്പുള്ള നിശബ്ദ പ്രചാരണത്തിന്റെ ചരടുവലികൾ . ഇരിട്ടി നഗരത്തിലും പഞ്ചായത്തുകളിലെ പ്രധാന ടൗണുകളിലുമാണ് കൊട്ടിക്കലാശം നടത്തിയത്. ഇരിട്ടിയിൽ പ്രകടനമായി എത്തിയ യുഡിഎഫ് പ്രവർത്തകരും സ്ഥാനാർത്ഥികളും മുസ്ലീം ലീഗ് നേതാവിന്റെ മരണത്തെ തുടർന്ന് കൊട്ടിക്കലാശത്തിന് ലളിതമായി സംഘടിപ്പിച്ച് പിരിഞ്ഞു പോയി . നേതാക്കളായ ഇബ്രാഹിം മുണ്ടേരി, തറാൽ ഈസ, വി.പി ചന്ദ്രഭാനും, എൻ.കെ ഇന്ദുമതി, പി.എ നസീർ, പി.ഹാരീസ്, വി.പി. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.
നൂറുകണക്കിന് പ്രവർത്തകരും സ്ഥാനാർഥികളും ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നഗരം ചുററി പഴയ ബസ്റ്റാൻഡിൽ സമാപിച്ച എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ നേതാക്കളായ പനോളി വത്സൻ, കെ.വി. സക്കീർഹുസൈൻ, പി.പി. അശോകൻ,പി.പി. ഉസ്മാൻ, കെ. ശ്രീലത എന്നിവർ നേതൃത്വം നൽകി.
ബിജെപിയുടെ സമാപനത്തിന് കൊഴുപ്പേകി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി പുതിയ ബസ്റ്റാൻഡ് ബൈപ്പാസ് റോഡിൽ സമാപിച്ചു. നേതാക്കളായ വി.വി. ചന്ദ്രൻ, എം.ആർ. സുരേഷ്, രാമദാസ് എടക്കാനം, മനോഹരൻ വയോറ, പ്രജീഷ് ആളോറ എന്നിവർ നേതൃത്വം നൽകി.
Election

.jpeg)
.jpeg)

_(30).jpeg)


.jpeg)
.jpeg)


_(30).jpeg)






















