ഇരിട്ടി : തദ്ദേശസ്വയംഭരണ ഇലക്ഷൻ- കൃസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് ,ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ്, കർണാടക എക്‌സൈസ് എന്നിവർ ചേർന്ന് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വച്ച് സംയുക്ത വാഹന പരിശോധന നടത്തി.
കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന അതിർത്തി ആയതിനാൽ ആണ് ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് വാഹന പരിശോധന കർശനമാക്കിയത്. പരിശോധനയിൽ കർണാടക എക്സെസ് ഇൻസ്പെക്ടർ മാരായ യശ്വന്ത്.എ.ആർ, ചേതൻ ബൊമനാലെ, സന്തോഷ് എന്നിവരും സബ്ബ് ഇൻസ്പക്ടർ മാരായ എച്ച്.സി. ചന്ദ്ര, കുമാർ എന്നിവരും എക്സൈസ് കോൺസ്റ്റബിൾമാരായ ഗംഗാധർ, മദൻകുമാർ, ഗോഡ്വിൻ, നന്ദഗോകുല, സന്തോഷ് എന്നിവരും എക്സൈസ് ഡ്രൈവർമാരായ ശ്രീനിവാസ്, അഭിഷേക് എന്നിവരും, ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി.വിപിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. ജോണി ജോസഫ്, കെ.കെ ഷാജി., സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്, കെശ്രീജിത്ത്, സിവി പ്രജിൽ, ടി.പി.സുദീപ്, സി.ശരണ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനിഷ് എന്നിവർ പങ്കെടുത്തു.
Iritty

.jpeg)
.jpeg)


_(30).jpeg)

.jpeg)
.jpeg)


_(30).jpeg)






















