സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി
Dec 10, 2025 02:25 PM | By Remya Raveendran

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.അതേസമയം ഇന്നലെ നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കണക്ക് അന്തിമമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 74.58 ശതമാനം പോളിംഗാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 66.78 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്.



Publicholiday

Next TV

Related Stories
നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

Dec 10, 2025 03:02 PM

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍...

Read More >>
അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Dec 10, 2025 02:46 PM

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം...

Read More >>
രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

Dec 10, 2025 02:14 PM

രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ...

Read More >>
എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

Dec 10, 2025 02:03 PM

എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

Dec 10, 2025 01:55 PM

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക്...

Read More >>
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

Dec 10, 2025 01:04 PM

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ...

Read More >>
Top Stories










GCC News