അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Dec 10, 2025 02:46 PM | By Remya Raveendran

തിരുവനന്തപുരം :  മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ 19 ത്കാരി നേരിട്ടത് അതിക്രൂര മർദനം. ചിത്രപ്രിയയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്കെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് . തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ട്, ഭാരമുള്ള കല്ല് ഉപയോഗിച്ചാണ് അലൻ ചിത്രപ്രിയയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചത് വയറിലടക്കം പരുക്കുണ്ടായി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ ഇൻക്വസ്റ്റിൽ തലയിൽ ഒരു മുറിവ് മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്.

ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി.

അലനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ അലൻ കുറ്റം സമ്മതിച്ചു. ചിത്രപ്രിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് തർക്കത്തിന് കാരണം. ഇതിന് പിന്നാലെയാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സിസിടിവിൽ മറ്റ് രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് നിഗമനം. 19 വയസുള്ള ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Chitrapriyamurder

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

Dec 10, 2025 03:43 PM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി...

Read More >>
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

Dec 10, 2025 03:14 PM

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി...

Read More >>
നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

Dec 10, 2025 03:02 PM

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍...

Read More >>
സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

Dec 10, 2025 02:25 PM

സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു...

Read More >>
രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

Dec 10, 2025 02:14 PM

രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ...

Read More >>
എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

Dec 10, 2025 02:03 PM

എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് അനുവദിച്ച ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup