കണ്ണൂർ : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തുമെന്ന ഭയം കാരണമാണ് ജയിലിലായവരെ പാർട്ടി പുറത്താക്കാത്തത്. ശബരിമല സ്വർണപ്പാളി കവർച്ചാ വിഷയം തെരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകും. തെക്കൻ ജില്ലകളിൽ പോളിങ് വർധനവുണ്ടാകാത്തത് വോട്ടർ പട്ടികയിലെ അപാകത കാരണമാണ് വാർഡ് കീറി മുറിച്ചുള്ള വിഭജനവും തിരിച്ചടിയായി. എന്നാൽ പോളിങ്ങ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് പറയാനാവില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Sannyjosephmla



































