അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ
Dec 12, 2025 10:38 AM | By sukanya

ഡൽഹി: കേരളത്തിലും ബാംഗ്ലൂർ കേന്ദ്രികരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ് വയനാട് ജില്ല അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേക്ഷണ സംഘം ഇന്ദിരാഗാന്ധി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.

വയനാട് ജില്ലയിലെ അന്വേക്ഷണത്തിലിരിക്കുന്ന വിവിധ കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് മയക്കു മരുന്ന് പ്രതികൾക്ക് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ടിയാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബാംഗ്ലൂരാണ്. ഇത്തരത്തിൽ ബാംഗ്ലൂരിലുള്ള മറ്റ് ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് ടിയാൻ ആണെന്ന് അന്വേഷണത്തിന് ബോധ്യപ്പെട്ടു .

കഴിഞ്ഞ രണ്ട് മാസമായി ടിയാൻ പ്രത്യേക അന്വേക്ഷണ സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ടിയാനെ അന്വേക്ഷിച്ച് ഡൽഹിയിൽ എത്തിയ അന്വേക്ഷണ സംഘം ഡൽഹി എത്തുമ്പോഴേക്കും ടിയാൻ എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ടിയാൻ്റെ പേരിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ടിയാനെ അതി വിദഗ്‌ദമായി ഇന്ത്യയിലേക്ക് എത്തിക്കുകയും ഇന്തിരാഗാന്ധി വിമാനത്താവളത്തിൽ എത്തി ചേർന്ന ഇയാളെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടുകൂടി പ്രത്യേക അന്വേക്ഷണ സംഘം വിമാന ത്താവള ത്തിൽ എത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡൽഹി പാട്യാല കോടതിയുടെ അനുമതി തേടി. ടിയാനെ വിമാന മാർഗ്ഗം CISF ൻ്റെ പ്രത്യേക സുരക്ഷയോടെ ആണ് നാട്ടിൽ എത്തിച്ചത്.

ടിയാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളമായ എത്യോപ്യയിലെ അഡിസ് അബാബ വഴിയാണ് ടിയാൻ നൈജീരിയയിലേക്ക് പോകുന്നതെന്നും സ്ഥിരമായ ഇടവേളകളിൽ ഒരേ ഫ്ലൈറ്റിൽ ആണ് ടിയാൻ പോയി വരുന്നതെന്നും ടിയാൻ മാസത്തിൽ രണ്ട് തവണ നൈജീരിയയിലേക്ക് പോയി വരാറുണ്ട് എന്നുള്ള കാര്യം അന്വേഷണസംഘം ഡൽഹിയിൽ എത്തി കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനിടെ പ്രതി നൈജീരിയയിൽ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അന്വേഷണത്തിന് വിവരം ലഭിച്ചിരുന്നു. സെൻട്രൽ ഐ.ബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതൽക്കൂട്ടായി.

തുടർന്ന് നിരീക്ഷണശക്തമാക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ ലുക്ക് സർക്കുലർ പുറത്തിരുന്നു.

തുടർന്ന് വയനാട് ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ പ്രസാദിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദിൻ. ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി. എസ് ,ബേസിൽ സി. എം. ശ്രീജ മോൾ പി. എൻ ,സിനി പി. എം. എന്നിവർ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ മുൻപേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി അസ്സിസ്റ്റ്‌ എക്സൈസ് കമ്മിഷണർ അറിയിച്ചു.



Delhi

Next TV

Related Stories
അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

Dec 12, 2025 11:44 AM

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക്...

Read More >>
ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

Dec 12, 2025 11:22 AM

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്...

Read More >>
സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

Dec 12, 2025 11:13 AM

സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും ഇനി...

Read More >>
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം

Dec 12, 2025 10:49 AM

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

Dec 12, 2025 10:25 AM

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ...

Read More >>
മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

Dec 12, 2025 10:16 AM

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍...

Read More >>
Top Stories










News Roundup