കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം
Dec 12, 2025 10:49 AM | By sukanya

കൊച്ചി :ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ബിനാലെ സന്തോഷത്തിലേക്ക് ഫോർട്ട് കൊച്ചി കടക്കുകയാണ്. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. ആസ്പിൻ വാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് പതാക ഉയർത്തുക. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനങ്ങൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ ഫോർട്ട് കൊച്ചിയിൽ എത്തി കഴിഞ്ഞു.

സ്റ്റുഡൻസ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും പ്രത്യേകതയാണ്. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31വരെയാണ് ബിനാലെ . ഇന്നത്തെ ഉദ്ഘാടന ചടങ്ങിനു ശേഷം ഷഹബാസ് അമാൻ ,നേഹ നായർ, രശ്മി സതീഷ് എന്നിവർ സംഗീത പരിപാടി നടക്കും

Kochi

Next TV

Related Stories
അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

Dec 12, 2025 11:44 AM

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക്...

Read More >>
ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

Dec 12, 2025 11:22 AM

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്...

Read More >>
സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

Dec 12, 2025 11:13 AM

സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും ഇനി...

Read More >>
അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ

Dec 12, 2025 10:38 AM

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

Dec 12, 2025 10:25 AM

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ...

Read More >>
മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

Dec 12, 2025 10:16 AM

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍...

Read More >>
Top Stories

News Roundup