തിരുവനന്തപുരം:* സംസ്ഥാനത്ത് പിടിതരാതെ സ്വർണവില കുതിക്കുന്നു. ഫെഡ് പലിശനിരക്ക് കുറച്ചതും രൂപയുടെ മൂല്യതകർച്ചയും സ്വർണത്തിന് നേട്ടമായി. മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണത്തിന്റെ വ്യാപാരം.
ഇന്ന് പവന് 14,000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,280 രൂപയായി. വിപണിവില 97,280 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ വില ഒന്നരലക്ഷമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ച പ്രധാനഘടകം. ഇന്നലെ രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.97 ആയിരുന്നു. ഉച്ചയ്ക്ക് 90.41 ആയി ഇടിഞ്ഞു. നിലവിൽ വലിയ ഇടിവിലാണ് ഇന്ത്യന്‍ രൂപ. യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതാണ് സ്വർണത്തിന്റെ കുതിപ്പിന് മറ്റൊരു കാരണം.
Goldrate







_(22).jpeg)



_(17).jpeg)

_(22).jpeg)


_(22).jpeg)



















