തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം
Dec 13, 2025 07:30 AM | By sukanya

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ എട്ട് മുതൽ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാകും എണ്ണുക. തുടർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇവിഎം വോട്ടുകൾ ഒരുമിച്ചെണ്ണും. മുൻസിപ്പാലിറ്റിയും കോർപ്പറേഷനിലും പ്രത്യേകമായിരിക്കും വോട്ടെണ്ണൽ.

ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ ഫലം രാവിലെ എട്ടരക്ക് മുമ്പ് വന്നു തുടങ്ങും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി ഫല സൂചനയും ഈ സമയം അറിയാം. 8 മുതൽ 12 ബൂത്തുകൾ വരെയാണ് ഒരു വോട്ടെണ്ണൽ ടേബിളിൽ എണ്ണുക. മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 73.69ആണ് ആകെ പോളിങ് ശതമാനം.




election

Next TV

Related Stories
വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

Dec 13, 2025 08:36 AM

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന്...

Read More >>
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം

Dec 13, 2025 08:11 AM

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന...

Read More >>
സ്പോട്ട് അഡ്മിഷന്‍

Dec 13, 2025 07:06 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

Dec 13, 2025 07:03 AM

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍...

Read More >>
പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

Dec 13, 2025 06:23 AM

പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ...

Read More >>
വൈദ്യുതി മുടങ്ങും

Dec 13, 2025 06:18 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup