കൊട്ടിയൂർ : കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി.
കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പെരളശ്ശേരി എ കെ ജി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക വിനയവിപിൻ്റെ മോതിരമാണ് പോളിംഗ് ബൂത്തായിരുന്ന ക്ലാസ് വൃത്തിയാക്കുമ്പോൾ യാസിറിന് ലഭിച്ചത് . സ്കൂൾ ഓഫീസിൽ ഏൽപിച്ച മോതിരം വിവരം അറിയിച്ചതനുസരിച്ച് അധ്യാപിക സ്കൂളിൽ എത്തി മോതിരം സ്വീകരിച്ചു . കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
Kottiyoornsskups






































