കണ്ണൂർ : സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം.ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ഏഴിമല നാവിക അക്കാദമിയില്‍ പായ് വഞ്ചിയോട്ട മത്സരം പുരോഗമിക്കുന്നു. അഡ്മിറല്‍സ് കപ്പിനുവേണ്ടിയുള്ള അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരത്തില്‍ 35 രാജ്യങ്ങളിലെ നാവിക ടീമുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യന്‍ നാവിക അക്കാദമി ഏഴിമല, നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവയാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ടീമുകള്‍. വിവിധ രാജ്യങ്ങളിലെ നാവിക സേനകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മത്സരം നടത്തുന്നത്.
അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നാവിക ടീമുകളാണ് ഏറ്റുമുട്ടുന്നത്. പായ് വഞ്ചിയോട്ട മത്സരത്തിന് ഡിസംബർ 13 ന് സമാപനമാകും. സമാപന ദിവസം സമ്മാനങ്ങളും വിതരണം ചെയ്യും.
Kannur






































