ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ
Dec 12, 2025 02:09 PM | By Remya Raveendran

ആലുവ :    ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.

എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. 2 – മുതൽ അറ് വരെ പ്രതികൾ സഹായിച്ചില്ലെങ്കിൽ ഒന്നാം പ്രതിയ്ക്ക് ബലാത്സംഗം നടക്കില്ലായിരുന്നു. കൃത്യമായ വിവരങ്ങൾ നൽകി സഹായിച്ചത് മറ്റ് പ്രതികൾ. അവരും സമാന കുറ്റക്കാരെന്നും പ്രൊസിക്യൂഷൻ മറുപടി നൽകി.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോട‌തിയെ അറിയിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു.

താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണെമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്.

താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്.



Dileepvisitaaluvatemble

Next TV

Related Stories
പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

Dec 12, 2025 03:18 PM

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും...

Read More >>
സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

Dec 12, 2025 02:46 PM

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ...

Read More >>
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം

Dec 12, 2025 02:39 PM

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ...

Read More >>
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Dec 12, 2025 02:19 PM

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്...

Read More >>
അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

Dec 12, 2025 01:56 PM

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു,...

Read More >>
സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

Dec 12, 2025 01:15 PM

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട...

Read More >>
Top Stories