അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ
Dec 12, 2025 01:56 PM | By Remya Raveendran

തിരുവനന്തപുരം :    അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു.

എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ.

എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനി അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർഥിച്ചത്.

Prococutionside

Next TV

Related Stories
പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

Dec 12, 2025 03:18 PM

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും...

Read More >>
സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

Dec 12, 2025 02:46 PM

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ...

Read More >>
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം

Dec 12, 2025 02:39 PM

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ...

Read More >>
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Dec 12, 2025 02:19 PM

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്...

Read More >>
ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

Dec 12, 2025 02:09 PM

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ്...

Read More >>
സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

Dec 12, 2025 01:15 PM

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട...

Read More >>
Top Stories