കണ്ണൂർ ::കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.
Ksrtc
















.jpeg)






















