കൊച്ചി: തന്നെ 16 ദിവസം ജയിലിലാക്കിയത് അനീതിയെന്ന് രാഹുൽ ഈശ്വർ. ദിലീപിനെ എത്ര നാൾ വേട്ടയാടി. ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്. ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്. ആ ഫോട്ടോ കോടതിയിൽ എത്തിയില്ല. പൊലീസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റല്ലെ. 8 വർഷം ദിലീപിനെ വേട്ടയാടിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വനിത ജഡ്ജിയെ അധിക്ഷേപിച്ചവർക്ക് എതിരെ പോലും നടപടിയില്ല. താൻ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ട 4 പേർക്ക് വേണ്ടി കേസ് നടത്തും. അവർ നാല് പേരും നിരപരാധികൾ ആണ്. പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നവരാണർ. എല്ലാം കള്ളപരാതി. കോടതികളിൽ പൊലീസ് കള്ളം എഴുതി നൽകുന്നു.
തനിക്ക് നോട്ടീസ് നൽകിയില്ല. നൽകിയെന്ന് കോടതിയിൽ പറഞ്ഞു. ഇങ്ങനെ വസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ ജനങ്ങൾ എന്തു ചെയ്യും. താൻ പറഞ്ഞത് പൊലീസ് വളച്ചൊടിച്ചു. രാഹുൽ മുൻകൂട്ടത്തിന് അനുകൂലമായി വീഡിയോ ചെയ്യുമെന്നാണ് പറഞ്ഞത്. ഇതിനെ താൻ അതിജീവിതയെ അധിക്ഷേപിക്കുമെന്ന് പോലീസ് വളച്ചൊടിച്ചുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Rahuleswarbyte







































