തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 800 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസമായി 98,400 രൂപയില്‍ നിന്നിരുന്ന വിപണിവിലയാണ് ഇന്ന് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും സ്വർണ വില എത്തി. 800 രൂപയും കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിലെത്തും. വില റെക്കോർഡിലേക്ക് ഉയർന്നതോടെ ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ വരുന്നവരേക്കാള്‍ വില്‍ക്കാന്‍ വരുന്നവരാണ് കൂടുതലെന്നും ജ്വലറി ഉടമകള്‍ പറയുന്നു. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നത് തുടരുന്നതിനാല്‍ സ്വര്‍ണവില ഇനി താഴില്ല എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
ഇന്നത്തെ സ്വര്‍ണവില കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 99,200 രൂപയും ഗ്രാമിന് 12,400 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ 800 രൂപയുടെ വര്‍ധനവാണ് പവന് രേഖപ്പെടുത്തിയിട്ടുളളത്. ഗ്രാമിന് 100 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 82,080 രൂപയും ഗ്രാമിന് 10,260 രൂപയുമാണ് വിപണിവില. വെള്ളിക്കും ഇന്ന് വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 218 രൂപയും 10 ഗ്രാമിന് 2,180 രൂപയുമാണ് ഇന്നത്തെ വില. 2025 ല്‍ 130ല്‍ അധികം വര്‍ധനവാണ് വെള്ളിവിലയില്‍ ഉണ്ടായിട്ടുള്ളത്.
Goldrate















_(17).jpeg)























