ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി
Dec 22, 2025 01:48 PM | By Remya Raveendran

തിരുവനന്തപുരം :   ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് കോടതി നടപടി. മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു.

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെത് ആണ് നടപടി. കേസിൽ വിശദീകരണം നൽകാനാണ് കോടതി നോട്ടീസ് അയച്ചത്.

നേരത്തെ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു.

അന്നുരാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കടത്തിവിടാതിരുന്നതെന്നും പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു അന്ന് വിശദീകരിച്ചത്.




Aaryarajendran

Next TV

Related Stories
സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ കുഞ്ഞാലിക്കുട്ടി

Dec 22, 2025 02:50 PM

സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ കുഞ്ഞാലിക്കുട്ടി

സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ...

Read More >>
കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല ; ബിനോയ് വിശ്വം

Dec 22, 2025 02:42 PM

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല ; ബിനോയ് വിശ്വം

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല ; ബിനോയ്...

Read More >>
ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്

Dec 22, 2025 02:24 PM

ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്

ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി...

Read More >>
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

Dec 22, 2025 02:12 PM

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ...

Read More >>
കണ്ണൂർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

Dec 22, 2025 01:55 PM

കണ്ണൂർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

കണ്ണൂർ ഇരിണാവിലെ രണ്ട് കടകളിൽ...

Read More >>
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഇ എന്‍ ടി മെഡിക്കല്‍ ക്യാമ്പ്

Dec 22, 2025 01:42 PM

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഇ എന്‍ ടി മെഡിക്കല്‍ ക്യാമ്പ്

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഇ എന്‍ ടി മെഡിക്കല്‍...

Read More >>
Top Stories










News Roundup






Entertainment News