പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിലേക്ക് തിരിച്ചെത്തിയ യു ഡി എഫിൽ നേതൃസ്ഥാങ്ങളിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ദിര ശ്രീധരൻ എത്തിയേക്കുമെന്നാണ് സൂചന. കൊട്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുതിർന്ന നേതാവുമാണ് ഇന്ദിര. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബൈജു വർഗ്ഗീസിൻ്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഇന്ദിര ശ്രീധരനും ബൈജു വർഗ്ഗീസും സ്ഥാനമൊഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലെ അംഗങ്ങളായിരുന്നു.
Peravoorblokpanchayath







































