വേക്കളം: വേക്കളം യു.പി.സ്കൂളിൽ ക്രിസ്മസ് ആഘോഷവവും വിജയോത്സവവും നടന്നു. സെൻ്റ് ജോർജ്ജ് ഓർത്തേഡോക്സ് ചർച്ച് കൊമ്മേരി യിലെ ഫാദർ നോബിൻ കെ. വർഗീസ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എച്ച്. എം. ഇൻ ചാർജ് ബിന്ദു.ടി, പിടിഎ പ്രസിഡൻ്റ് ബഷീർ.കെ.എ, മദർ പി.ടി.എ. പ്രസിഡൻറ് ഷൈനി വിനോദ് , സ്കൂൾ മാനേജർ ഷിബു.സി. എം, അധ്യാപക രായ ഇന്ദു.പി, കാന്തി മതി. പി.വി. എന്നിവർ സംസാരിച്ചു. ഫാദർ നോബിൻ. കെ. വർഗ്ഗീസ് ക്രിസ്മസ് ദിന സന്ദേശം നൽകി.സബ് ജില്ല കലോത്സവങ്ങളിലും സ്കൂൾ ദിനാചരണ വു മാ യി ബന്ധപ്പെട്ട പ്രവർത്ത നങ്ങളിലും വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു
Christmas celebration in Vekkalam school



































