കണ്ണൂർ: മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഋഗ്വേദ് (11) ആണ് മരിച്ചത്. രാത്രി പത്തുമണിയോടെ മരണം. കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. അമ്മ നെല്ലൂന്നി സ്വദേശിയായ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവർ ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു. അമ്മയും രണ്ടു മക്കളും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ട് നീങ്ങിയിരുന്നു. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം മറിച്ചിട്ട് പുറത്തെടുക്കുകയായിരുന്നു. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സാത്വിക്കും ഋഗ്വേദും.
Mattannur road accident; child who was injured has died





































