പാലാ : പാലാ നഗരസഭയിൽ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്നതിൽ വൈകിട്ട് നിലപാട് പ്രഖ്യാപിക്കുമെന്ന് ബിനു പുളിക്കകണ്ടം. രാത്രി 7.30ന് മാധ്യമങ്ങളെ കാണും. മൂന്ന് സ്വാതന്ത്രരാണ് ബിനു പുളിക്കക്കണ്ടത്തിനൊപ്പം ഉള്ളത്. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും.
ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്. ബിനു പുളിക്കക്കണ്ടവും സംഘവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാലും നറുക്കെടുപ്പിന്റെ സാഹചര്യം ഉണ്ടാക്കാം എന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
നിലവിൽ 10 സീറ്റുള്ള യുഡിഎഫിന് സ്വതന്ത്രരായി ജയിച്ച നാലുപേരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ അധികാരത്തിലേറാൻ സാധിക്കുകയുള്ളൂ. ബിനു പുളിക്കണ്ടം വിഭാഗത്തെ എൽഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പാർലമെന്ററി യോഗം ഇന്ന് ചേരും.
Palanagarasabha







































