ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി
Dec 25, 2025 04:42 PM | By Remya Raveendran

തിരുവനന്തപുരം :  ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. അന്താരാഷ്ട്ര വിഗ്രഹ കടത്തിലടക്കം സംശയമുനയിലുള്ള ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്.

ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.

Abarimalagoldcase

Next TV

Related Stories
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

Dec 25, 2025 04:29 PM

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

വി വി രാജേഷ് തിരുവനന്തപുരം മേയർ...

Read More >>
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

Dec 25, 2025 03:29 PM

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ...

Read More >>
സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

Dec 25, 2025 03:23 PM

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ...

Read More >>
സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

Dec 25, 2025 03:02 PM

സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍...

Read More >>
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

Dec 25, 2025 02:41 PM

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ...

Read More >>
തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന് തിരഞ്ഞെടുപ്പ്

Dec 25, 2025 02:29 PM

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന് തിരഞ്ഞെടുപ്പ്

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന്...

Read More >>
Top Stories

News Roundup