തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന് ചേരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചേരുക. കണ്ടെത്താനായില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി 24.08 ലക്ഷം പേരെ ഒഴിവാക്കിയതിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയിൽ അപേക്ഷ നൽകണമെന്നതിലും എതിര്‍പ്പുണ്ട്. പുതിയ ബൂത്തുകളുണ്ടാക്കിയത് ആശാസ്ത്രീയമാണെന്ന അഭിപ്രായവും പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ഉയരും. ഒടുവിലത്തെ കണക്ക് അനുസരിച്ച് 28529 പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷ നൽകിയത്. 6242 പ്രവാസികളും പേരു ചേര്‍ക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
SIR: ; Election Commission calls crucial meeting on draft list today


_(30).jpeg)
.jpeg)



_(30).jpeg)
.jpeg)



























