തിരുവനന്തപുരം : സ്വരാജ് ഭവനിൽ തീപിടിത്തം. നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് കത്തിനശിച്ചത്. മാലിന്യകൂമ്പാരത്തിൽ നിന്ന് തീ അതിവേഗം വാഹനത്തിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. മൂന്നാമത്തെ വാഹനത്തിലേക്ക് തീപടരുന്നതിനിടെ തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണ് തീപടർന്നുപിടിക്കാൻ കാരണമെന്നും അന്വേഷിക്കും.
Thiruvanaththapuram






































