വൈദികനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസ് നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: സണ്ണി ജോസഫ് എംഎല്‍എ

 വൈദികനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസ് നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: സണ്ണി ജോസഫ് എംഎല്‍എ
Dec 31, 2025 07:50 PM | By sukanya

കണ്ണൂർ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.  ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സിഎസ്‌ഐ ദക്ഷിണ കേരള രൂപതയായ നാഗ്പൂര്‍ മിഷന്റെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ശ്രീമതി ജാസ്മിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.

രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്. പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്‍ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. സമാധാനപരമായി പ്രാര്‍ത്ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. സങ്കുചിത രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടി അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Maharashtra police action in arresting the priest

Next TV

Related Stories
ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ആശങ്കാജനകമായ രീതി: മുഖ്യമന്ത്രി

Dec 31, 2025 04:17 PM

ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ആശങ്കാജനകമായ രീതി: മുഖ്യമന്ത്രി

ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ആശങ്കാജനകമായ രീതി:...

Read More >>
കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

Dec 31, 2025 03:52 PM

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ...

Read More >>
‘എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ലാൽ ധൈര്യമായി ഇരിക്കൂ’; മമ്മൂട്ടി

Dec 31, 2025 03:17 PM

‘എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ലാൽ ധൈര്യമായി ഇരിക്കൂ’; മമ്മൂട്ടി

‘എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ലാൽ ധൈര്യമായി ഇരിക്കൂ’;...

Read More >>
കണ്ണൂർ എസ്.എൻ. കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ  വാർഷിക സംഗമം നടന്നു

Dec 31, 2025 02:58 PM

കണ്ണൂർ എസ്.എൻ. കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷിക സംഗമം നടന്നു

കണ്ണൂർ എസ്.എൻ. കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷിക സംഗമം നടന്നു ...

Read More >>
‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ

Dec 31, 2025 02:48 PM

‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ

‘CPI ചതിയൻ ചന്തു,കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി...

Read More >>
പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം എംപി

Dec 31, 2025 02:33 PM

പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം എംപി

പ്രധാനമന്ത്രി മൗനം വെടിയണം, രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; കത്ത് അയച്ച് എ എ റഹീം...

Read More >>
Top Stories

News Roundup