കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മനീഷ് മുഴക്കുന്നിൻ്റെ "കീളുവാരങ്ങൾ " എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി .
വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് ചേർന്ന ചടങ്ങിന് വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. വായനശാലാ പ്രസിഡണ്ട്വി .വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ബീന.E.D. പുസ്തകം പരിചയപ്പെടുത്തി കൊണ്ട് ചർച്ച ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് മനീഷ് മുഴക്കുന്ന് മുഖ്യാതിഥിയായി സംസാരിച്ചു.
ഈ ചടങ്ങിൽ വെച്ച് കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉർദു ഗസൽ ആലാപനത്തിൽ 'A'ഗ്രേഡ് നേടിയ നിയതി ജിതീഷ്, മലയാളം കവിതാ രചനയിൽ A ഗ്രേഡ് നേടിയ ശ്രീബാല പി.എസ്, വിദ്യാരംഗം കലാ സാഹിത്യവേദിയിൽ മലയാളം കാവ്യാലാപനത്തിൽ A ഗ്രേഡ് നേടിയ അൻവിത പി.എസ്,Cochin University of Science & Technology (CUSAT) ൽ നിന്നും LLB നേടി Advocate ആയ Adv. അനുസ്മയ .വി .എന്നിവരെ നോവലിസ്റ്റ് മനീഷ് മുഴക്കുന്ന് മൊമെൻ്റോ നൽകി അനുമോദിച്ചു.
സമീപകാലത്ത് അന്തരിച്ച വായനശാലാ അംഗമായിരുന്ന ഇടത്തൊട്ടിയിൽ ചന്ദ്രൻ്റെ പുസ്തക ശേഖരം ഈ ചടങ്ങിൽ വെച്ച് കുടുംബാംഗമായ സുസ്മി ഷിബു വായനശാലക്ക് കൈമാറി. വായനശാലാ കമ്മിറ്റി അംഗം തോമസ് എം.പി. പുസതകങ്ങൾ ഏറ്റ് വാങ്ങി.
പുസ്തക ചർച്ചയിൽ പങ്കെടുത്ത് ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മിറ്റി അംഗം കെ.എ. ബഷീർ ,എഴുത്തുകാരി ഡാലിയ ജോണി,റെജി കണ്ണോളിക്കുടി ,ജനാർദ്ദനൻ പി.പി, രാമകൃഷ്ണൻ .ഇ ജി, എഴുത്തുകാരി ബിന്ദു.ടി.കെ.കോടിയേരി, കവയിത്രി ദീപ്നാ ദാസ് അണ്ടല്ലൂർ, ഷൈല.എം.എൻ തുടങ്ങിയവർ സംസാരിച്ചു.
ചർച്ചകൾക്ക് മറുപടിയായി എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് സംസാരിച്ചു.
വായനശാലാ കമ്മിറ്റി അംഗം വി ചന്ദ്രബാബു നന്ദി രേഖപ്പെടുത്തി.
Kanichar




































