കണ്ണൂർ: ഇരിട്ടി പഴയ പാലത്തിൽ വീണ്ടും ബസ് കുടുങ്ങി. വയനാട്ടിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് ഞായറാഴ്ച രാവിലെ പാലത്തിൽ കുടുങ്ങിയത്. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനത്തിൽ ബസ് ഇടിക്കുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചനയുള്ള ബോർഡ് നോക്കാതെയാണ് ടൂറിസ്റ്റ് ബസ് പാലത്തിൽ പ്രവേശിച്ചത്. തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് പ്രശ്‍നം പരിഹരിച്ചത്. പുതിയ പാലം നിർമ്മിച്ചെങ്കിലും അറ്റകുറ്റ പണികൾ നടത്തി പഴയപാലം വഴിയും വാഹനങ്ങൾ കടത്തിവിടാറുണ്ട്. എന്നാൽ ഈ പാലത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് സ്ഥിരം സംഭവം ആവുകയാണ്. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനത്തിൽ വാഹങ്ങൾ ഇടിക്കുന്നതാണ് പാലത്തിൽ വാഹനങ്ങൾ കുടുങ്ങാൻ കാരണമാവുന്നത്. ഏതാനും ദിവസം മുൻപും ഇത് സംഭവിച്ചിരുന്നു.
iritty old bridge



































