‘പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശൻ’; രാഹുൽ മാങ്കൂട്ടത്തിൽ

‘പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശൻ’; രാഹുൽ മാങ്കൂട്ടത്തിൽ
Jan 4, 2026 02:27 PM | By Remya Raveendran

തിരുവനന്തപുരം :   പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത വിജിലന്‍സ് നടപടിയിൽ പ്രതികരിച്ച്

രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശൻ തന്നെയാണ്. വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറ‌ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം.

ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഐഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി ”ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ് വി ഡി സതീശൻ പറഞ്ഞത്. രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?

അല്ല…

ബിജെപി ആണോ?

അല്ല…

അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.

ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.

ആ ആരോപണത്തിന് മറുപടിയായി

ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.

വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്…

Rahulmangoottathil

Next TV

Related Stories
പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

Jan 5, 2026 03:29 PM

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി...

Read More >>
കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്

Jan 5, 2026 03:15 PM

കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്

കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച്...

Read More >>
‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി സതീശൻ

Jan 5, 2026 03:03 PM

‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി സതീശൻ

‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി...

Read More >>
‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

Jan 5, 2026 02:41 PM

‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’;...

Read More >>
വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

Jan 5, 2026 02:36 PM

വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും...

Read More >>
വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

Jan 5, 2026 02:33 PM

Top Stories

News Roundup