സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും
Jan 4, 2026 02:59 PM | By Remya Raveendran

കൊച്ചി:  നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും. റിയാദ് – കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

മലബാറിലെ പ്രവാസികളുടെയും ഹജ്ജ്-ഉംറ തീർത്ഥാടകരുടെയും നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൌദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുകയാണ്. റൺവേ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം വിമാനമായ എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നിന് സർവീസ് ആരംഭിക്കും. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിലും സിസ്റ്റത്തിലും ബുക്കിംഗ് ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടത്തിൽ റിയാദ് – കോഴിക്കോട് സെക്ടറിലാണ് സർവീസ്.

ആഴ്ചയിൽ നാല് സർവീസുകൾ വീതമാകും തുടക്കത്തിലുണ്ടാവുക. പിന്നീട് ഇത് ആഴ്ചയിൽ ആറ് സർവീസുകളായി വർദ്ധിപ്പിക്കും. പുലർച്ചെ 1:20-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9:45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദയിൽ നിന്നുള്ള സർവീസുകളും ആരംഭിക്കുമെന്നാണ് സൂചന. പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് സൗദി എയർലൈൻസിന്റെ ഈ മടങ്ങിവരവ്. ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

Saudiairlines

Next TV

Related Stories
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

Jan 5, 2026 03:43 PM

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

നടൻ പുന്നപ്ര അപ്പച്ചൻ...

Read More >>
പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

Jan 5, 2026 03:29 PM

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി...

Read More >>
കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്

Jan 5, 2026 03:15 PM

കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്

കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച്...

Read More >>
‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി സതീശൻ

Jan 5, 2026 03:03 PM

‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി സതീശൻ

‘നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി...

Read More >>
‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

Jan 5, 2026 02:41 PM

‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’;...

Read More >>
വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

Jan 5, 2026 02:36 PM

വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും...

Read More >>
Top Stories

News Roundup