തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വി ഡി സതീശൻ വിദേശത്ത് പോയി എത്ര പണം പിരിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു. വീടിൻ്റെ പേരും വിശദാംശങ്ങളും പുറത്ത് വിടണമെന്നും വി കെ സനോജ് പറഞ്ഞു.
209 വീടുകൾ കൈമാറിയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ആ വീടുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് വികെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. പിരിച്ചെടുത്ത പണം ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടുവെന്നും ഏത് വർഷത്തിൽ ഏത് ഏജൻസിയാണ് ഓഡിറ്റ് ചെയ്തതെന്നും വികോ സനോജ് ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുരുക്കായി മാറിയിരിക്കുകയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലൻസ് ശിപാർശ. വിദേശത്ത് നിന്ന് പണംപിരിച്ചതിൽ FCRA ചട്ടം ലംഘിക്കപ്പെട്ടെന്ന് ഒരു വർഷം മുമ്പാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്നും ഏതന്വേഷണം വന്നാലും കുഴപ്പമില്ലെന്നുമാണ് വി.ഡി സതീശന്റെ പ്രതികരണം.
Vksinoj




































