മണത്തണ: നരിക്കുണ്ട് ബ്രദേഴ്സ് സ്വയം സഹായ സംഘത്തിൻ്റെയും ബ്രദേഴ്സ് വനിതാ വിങ്ങിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി മടപ്പുരച്ചാൽ നരിക്കുണ്ടിൽ നടത്തിയ പുതുവത്സരാഘോഷം സമാപിച്ചു. കണ്ണൂർ നാട്ടു പൊലിമയുടെ നാടൻപാട്ട്, വിവിധ കലാപരിപാടികൾ, വടംവലി എന്നിവ ആലോഷ പരിപാടിയുടെ ഭാഗമായി നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന വടംവലി മൽസരത്തിൽ പുരുഷ വിഭാഗത്തിൽ എൻ ബി ബോയ്സ് നരിക്കുണ്ട് ഒന്നാം സ്ഥാനവും ഡിസൈൻ തൊണ്ടിയിൽ രണ്ടാം സ്ഥാനവും നേടി. വനിതകളുടെ വടംവലിയിൽ ഡിസൈൻ തൊണ്ടിയിൽ ഒന്നാം സ്ഥാനവും, ചങ്ക്സ് നരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി. വോയ്സ് ഓഫ് മടപ്പുരച്ചാലിൻ്റെ കരോക്കെ ഗാനമേളയും അരങ്ങേറി.
The New Year's celebration held at Nadikkundu Manathana has concluded.



































